ഇന്ത്യൻ സ്കൂളിൽ സോഷ്യൽ സയൻസ് ദിനാഘോഷം 'സോഷ്യസ് 2026' സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ സ്കൂൾ ഈ വർഷത്തെ സോഷ്യൽ സയൻസ് ദിനമായ 'സോഷ്യസ് 2026' ഒക്ടോബർ 4 ഞായറാഴ്ച ഇസാ ടൗൺ കാമ്പസിലെ ജഷൻമാൽ ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. 'സുസ്ഥിരമായ സഹവർത്തിത്വം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടി വിദ്യാർത്ഥികളുടെ അറിവും സർഗ്ഗാത്മകതയും പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായി മാറി.

ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക് കമ്മിറ്റി അംഗവുമായ രഞ്ജിനി മോഹൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ശാന്തകുമാർ ദസരി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, സോഷ്യൽ സയൻസ് വിഭാഗം മേധാവി ഷെൻസി ജോർജ്ജ്, ഹെഡ് ടീച്ചർമാരായ ശ്രീകല നായർ, സലോന പയസ് എന്നിവരും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിശിഷ്ടാതിഥികൾ മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന സാംസ്കാരിക പരിപാടികളിൽ വേദ പതിശ്ശേരി, ശശാങ്കിത് രൂപേഷ് അയ്യർ എന്നിവരുടെ പ്രചോദനാത്മകമായ പ്രസംഗങ്ങളും, ഗ്രൂപ്പ് ഡാൻസും, ആമില ഷാനവാസ്, ആലിയ ഷാനവാസ് എന്നിവർ അവതരിപ്പിച്ച ഭജനുകളും ശ്രദ്ധേയമായി. ഗാന്ധിജിയുടെ ഓർമ്മകൾ പുതുക്കി ചർക്ക നിർമ്മാണം, ആൽബം നിർമ്മാണം എന്നിവയുടെ പ്രത്യേക പ്രദർശനവും ഒരുക്കിയിരുന്നു. നിയ പോൾ സ്വാഗതവും ശ്രിയ സുരേഷ് നന്ദിയും പറഞ്ഞു.

ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി നടന്ന പ്രസംഗ മത്സരത്തിൽ ശശാങ്കിത് രൂപേഷ് അയ്യർ ഒന്നാം സ്ഥാനവും, അറൈന മൊഹന്തി രണ്ടാം സ്ഥാനവും, ദേവശ്രീ ചിറമ്പത്ത് സുശാന്ത് കുമാർ മൂന്നാം സ്ഥാനവും നേടി. ഒമ്പതാം ക്ലാസുകാരുടെ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ എലീന പ്രസന്ന ഒന്നാമതെത്തിയപ്പോൾ ശ്രീധരൻ പഴനിയപ്പൻ, സ്റ്റീവ് ജൂഡ് ഡേവിസ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഗാന്ധിയൻ കാലഘട്ടത്തെ ആസ്പദമാക്കി നടന്ന ക്വിസ് മത്സരത്തിൽ ഇവാൻ സുബിൻ വിജയിയായി. ജാഹ്നവി സുമേഷ്, ആരാധ്യ സന്ദീപ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. മോഡൽ നിർമ്മാണ മത്സരത്തിൽ ആയിഷ ഫാത്തിമ ഒന്നാം സ്ഥാനവും, റയാൻ വിബിൻ, കാർത്തിക് കെ. പ്രശാന്ത് എന്നിവർ അടുത്ത സ്ഥാനങ്ങളും നേടി. ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചുള്ള ആൽബം നിർമ്മാണ മത്സരത്തിൽ മിൻഹ, ഏഞ്ചലീന ലാലി സുഭാഷ്, മുഹമ്മദ് എഹ്‌സാൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.

വിജയികളെയും പരിപാടി വിജയകരമായി സംഘടിപ്പിച്ച സോഷ്യൽ സയൻസ് വിഭാഗത്തെയും സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസിസ്റ്റന്റ് സെക്രട്ടറി രഞ്ജിനി മോഹൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ ശാന്തകുമാർ ദസരി, വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ എന്നിവർ അഭിനന്ദിച്ചു.

article-image

adssxads

article-image

AZxzxzxz

article-image

xzxzxzxz

article-image

wsasas

article-image

cdccddcsz

article-image

adszdszdsz

article-image

zcssszz

article-image

dzcdxsxz

article-image

cxcvcvcvx

You might also like

  • Lulu Exchange
  • Straight Forward

Most Viewed