ചരിത്രം കുറിച്ച് നീരജ് ചോപ്ര: ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് സ്വർണം


ടോക്യോ: അത്ലറ്റിക്സിൽ സ്വർണ മെഡലെന്ന ഇന്ത്യൻ ജനതയുടെ സ്വപ്നം യാഥാർത്ഥ്യമായി. ടോക്യോ ഒളിന്പിക്സ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര രാജ്യത്തിന് സമ്മാനിച്ചത് കായിക ചരിത്രത്തിലെ അനർഘ നിമിഷം. 2008ൽ ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്ര നേടിയ സ്വർണം മാത്രമാണ് നൂറ്റാണ്ട് ചരിത്രമുള്ള ഒളിന്പിക്സിൽ വ്യക്തികത ഇനത്തിൽ ഇന്ത്യക്കുള്ളത്. 87.58 മീറ്റർ അകതല്ത്തിൽ ജാവലിൻ പായിച്ചാണ് നീരജിന്‍റെ മെഡൽ നേട്ടം. ആദ്യ ശ്രമത്തിൽ 87.03 ദൂരമാണ് നീരജ് കണ്ടെത്തിയത്. രണ്ടാം ശ്രമത്തിൽ നീരജ് ദൂരം മെച്ചപ്പെടുത്തി. പിന്നീടുള്ള ശ്രമങ്ങളിൽ 87.58 മീറ്റർ എന്ന ദൂരം മറികടക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യക്കായി ചരിത്ര മെഡൽ നീരജ് നേടുകയായിരുന്നു.

യോഗ്യത റൗണ്ടിൽ ഏറ്റവും മികച്ച ദൂരവുമായാണ് 23കാരനായ നീരജ് ഫൈനലിന് യോഗ്യത നേടിയത്. മികച്ച ഫോമിലായിരുന്ന ഇന്ത്യൻ താരം ആദ്യ ഏറിൽ തന്നെ 86.59 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് യോഗ്യത ഉറപ്പാക്കിയത്. 85.64 മീറ്റർ ആയിരുന്നു യോഗ്യത മാർക്ക്. ലോക ഒന്നാം നന്പർ താരം ജർമനിയുടെ യൊഹാനസ് വെറ്ററായിരിക്കും ചോപ്രക്ക് ഏറ്റവും വെല്ലുവിളിയുയർത്തുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. 

You might also like

Most Viewed