കെസിഎ 'ഗ്രാൻഡ്മാസ്റ്റർ ഇന്ത്യ ക്വിസ്' ഒക്ടോബർ 9ന് ബഹ്‌റൈനിൽ


പ്രദീപ് പുറവങ്കര

മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന 'ഗ്രാൻഡ്മാസ്റ്റർ ഇന്ത്യ ക്വിസ്' ഒക്ടോബർ 9 വെള്ളിയാഴ്ച ബഹ്‌റൈനിൽ നടക്കും. ജുഫൈർ മാളിലെ മുക്ത എ2 സിനിമയിൽ രാവിലെ 10 മണി മുതലാണ് മത്സരം അരങ്ങേറുന്നത്. ഇന്ത്യയുടെ സമ്പന്നമായ പൈതൃകം, ചരിത്രം, ഭൂമിശാസ്ത്രം, സംസ്കാരം, ഭരണസംവിധാനം, ശാസ്ത്രം, കായികം, സമകാലിക സംഭവങ്ങൾ എന്നിവയ്ക്കൊപ്പം ബഹ്‌റൈനുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉൾപ്പെടുത്തിയാണ് ക്വിസ് വിഭാവനം ചെയ്തിരിക്കുന്നത്.

കേരള സർക്കാരിലെ പ്രിൻസിപ്പൽ സെക്രട്ടറിയും പ്രശസ്ത ക്വിസ് മാസ്റ്ററുമായ ഡോ. രാജു നാരായണസ്വാമി ഐ.എ.എസ് ക്വിസിന് നേതൃത്വം നൽകും എന്നതാണ് പരിപാടിയുടെ പ്രധാന ആകർഷണം. ബഹ്‌റൈനിലെ സാമൂഹിക-ക്വിസ് മേഖലകളിൽ സജീവ സാന്നിധ്യമായ അരുൾദാസ് തോമസും അദ്ദേഹത്തോടൊപ്പം ക്വിസ് മാസ്റ്ററായി ചേരും. 15 വയസ്സിന് മുകളിലുള്ളവർക്ക് മൂന്നംഗ ടീമുകളായി മത്സരത്തിൽ പങ്കെടുക്കാം. 30 ചോദ്യങ്ങളടങ്ങിയ പ്രാഥമിക എഴുത്തുപരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ആറ് ടീമുകളാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടുക.

ഒന്നാം സമ്മാനമായി 500 യു.എസ് ഡോളറും, രണ്ടാം സമ്മാനമായി 300 ഡോളറും, മൂന്നാം സമ്മാനമായി 200 ഡോളറും ട്രോഫികളും വിജയികൾക്ക് ലഭിക്കും. ടീമൊന്നിന് 10 ബഹ്‌റൈനി ദിനാറാണ് രജിസ്ട്രേഷൻ ഫീസ്. ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 8-ന് അവസാനിക്കും. കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ, ഇവന്റ് ചെയർമാൻ എബ്രഹാം ജോൺ, വൈസ് ചെയർമാൻ നിത്യൻ തോമസ്, കോ-ഓർഡിനേറ്റർ അരുൾദാസ് തോമസ്, ജോബി ജോർജ്, ഷൈനി നിത്യൻ, സിമി അസോക് എന്നിവരുടെ നേതൃത്വത്തിലാണ് സംഘാടനം പുരോഗമിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 36692468, 39042017 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

article-image

dsscsasasa

You might also like

  • Lulu Exchange
  • Straight Forward

Most Viewed