ഡോ. പ്രദീപ് സിംഗ് രാജ്‌പുരോഹിത് ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി; രാഷ്ട്രപതി ദ്രൗപതി മുർമു നിയമന ഉത്തരവ് കൈമാറി
പ്രദീപ് പുറവങ്കര
മനാമ / ന്യൂഡൽഹി: ബഹ്‌റൈനിലെ നിയുക്ത ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്‌പുരോഹിത് ന്യൂഡൽഹിയിലെ രാഷ്‌ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനമേറ്റെടുക്കുന്നതിന് മുന്നോടിയായി അദ്ദേഹം രാഷ്‌ട്രപതിയിൽ നിന്ന് ഔദ്യോഗിക നിയമന ഉത്തരവ് ഏറ്റുവാങ്ങി.
ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ചരിത്രപരവും നയതന്ത്രപരവുമായ ഉഭയകക്ഷി ബന്ധം ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ രാഷ്‌ട്രപതി അദ്ദേഹത്തിന് ആശംസകൾ നേർന്നു. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം, വ്യാപാരം, സംസ്‌കാരം, സാമ്പത്തികം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ ഡോ. പ്രദീപ് സിംഗ് രാജ്‌പുരോഹിത് വൈകാതെ മനാമയിലെത്തി ചുമതലയേൽക്കും.
aa

