കൊല്ലം പ്രവാസി അസ്സോസിയേഷൻ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു


 

മനാമ; കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹിദ്ദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ആണ് ഓപ്പൺ ഹൌസുകൾ സംഘടിപ്പിച്ചത്. ഏരിയ കോ-ഓർഡിനേറ്റർ അനൂബ് തങ്കച്ചൻ ഉദ്ഘാടനം ചെയ്ത ഓപ്പൺ ഹൗസിൽ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി കിഷോർ കുമാർ എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് സ്മിതീഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിനു ഏരിയ സെക്രട്ടറി സജി കുളത്തിങ്കര സ്വാഗതവും ട്രെഷറർ ജ്യോതിഷ് നന്ദിയും അറിയിച്ചു.

You might also like

Most Viewed