അൽ ലോസി ഭവനപദ്ധതിയുടെ പുരോഗതി വിലയിരുത്തി ബഹ്‌റൈൻ ഭവന മന്ത്രി


മനാമ; സ്വകാര്യ മേഖലയുമായി സഹകരിച്ച് ഭവന മന്ത്രാലയം നടപ്പാക്കുന്ന അൽ ലോസി ഭവനപദ്ധതിയുടെ പുരോഗതി പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ നടക്കുന്നുണ്ടെന്ന് ഭവന മന്ത്രി എൻജിനീയർ ബാസെം ബിൻ യാക്കൂബ് അൽ ഹമർ പറഞ്ഞു. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം പദ്ധതി പ്രദേശം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. അൽ നമൽ കോൺട്രാക്ടിങ് കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. അൽ ലോസിയിലെ സർക്കാർ ഭൂമിയിൽ 132 ഭവന യൂനിറ്റുകളാണ് നിർമിക്കുന്നത്. മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കും. പൗരന്മാർക്ക് ന്യായ വിലയ്ക്ക് ഭവന യൂനിറ്റുകൾ ലഭ്യമാക്കാനുള്ള ലക്ഷ്യത്തോടെയാണ് മന്ത്രാലയം ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യ പദ്ധതി വിജയകരമായാൽ സർക്കാർ ഭൂമിയിൽ 15,000 ഭവന യൂനിറ്റുകൾ കൂടി നിർമിക്കാനാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അൽ നമൽ കോൺട്രാക്ടിങ് ആൻഡ് ട്രേഡിങ് കമ്പനി ചെയർമാൻ ഡോ. വർഗീസ് കുര്യൻ, ഭവന മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഖാലിദ് ബിൻ ഹമൂദ് ആൽ ഖലീഫ, ഭവനപദ്ധതികൾക്കുള്ള അസി. അണ്ടർ സെക്രട്ടറി റിദ അൽ അദ്‌റജ്, എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed