കരിപ്പൂരിൽ വൻ സ്വർണവേട്ട; ബഹ്റൈനിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് രണ്ട്‌ കിലോ സ്വര്‍ണം പിടികൂടി


കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ടരക്കിലോ സ്വർണമിശ്രിതമാണ് ചൊവ്വാഴ്ച രാവിലെ പിടികൂടിയത്. സംഭവത്തിൽ ബഹ്‌റൈനില്‍ നിന്ന് വന്ന കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി റാഷിദിനെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു. സ്വര്‍ണമിശ്രിതം പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി കാലുകളിലും മറ്റു ശരീരഭാഗങ്ങളും കെട്ടിവെച്ചാണ് കടത്താന്‍ ശ്രമിച്ചത്. 90 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വര്‍ണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed