കോപ്പ അമേരിക്ക ഫൈനലിൽ എതിരാളികളായി അർജന്റീനയെ കിട്ടണം: നെയ്മർ

കോപ്പ അമേരിക്ക ഫൈനലിൽ എതിരാളികളായി ചിരവൈരികളായ അർജൻ്റീനയെ ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. നാളെ പുലർച്ചെ നടക്കുന്ന അർജൻ്റീന-കൊളംബിയ സെമിഫൈനലിൽ ബ്രസീൽ അർജൻ്റീനയെ പിന്തുണച്ചു. പെറുവിനെതിരായ മത്സരത്തിനു ശേഷം സംസാരിക്കവേയാണ് നെയ്മർ അർജൻ്റീനയ്ക്ക് പിന്തുണ നൽകിയത്. “ഫൈനലിൽ അർജന്റീനയെ എതിരാളികളായി ലഭിക്കണമെന്നാണ് ആഗ്രഹം. അർജൻ്റീന ടീമിൽ എനിക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ട്. അതുകൊണ്ടാണ് അവരെ പിന്തുണയ്ക്കുന്നത്. ഫൈനലിൽ ഞങ്ങൾ തന്നെ ജയിക്കും. നെയ്മർ പറഞ്ഞു. പെറുവിനെതിരെ നടന്ന സെമി ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിൻ്റെ വിജയം.