വിസ്മയ കേസിൽ കിരൺ കുമാറിനു ജാമ്യമില്ല
അഞ്ചൽ: വിസ്മയ കേസിൽ പ്രതിയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന കിരൺ കുമാറിനു ജാമ്യമില്ല. കേസിൽ ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കുമെന്ന് പ്രോസിക്യൂഷൻ ഭാഗം വാദം അംഗീകരിച്ച കോടതി കിരണിന്‍റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ആത്മഹത്യാപ്രവണതയുള്ള യുവതിയാണ് വിസ്മയയെന്നും കിരണും ഭാര്യയും സൗഹൃദത്തിലായിരുന്നു അന്നേ ദിവസമെന്നും സമൂഹത്തിൽ ഉന്നതസ്ഥാനമുള്ള പ്രതിക്ക് ജാമ്യം നൽകി പുറത്തുവിടണമെന്നും പ്രതിഭാഗത്തിനായി ഹാജരായ അഡ്വ. ബി.എ. ആളൂർ കോടതിയിൽ വാദിച്ചിരുന്നു.
