ബഹ്റൈൻ തൊഴിൽ നിയമങ്ങളെ കുറിച്ച് ഓൺലൈൻ ക്ലാസ്സ് നടത്തും


മനാമ: പ്രതിഭ ബഹ്റിൻ മനാമ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹ്റൈൻ തൊഴിൽ നിയമങ്ങളെ കുറിച്ച് ക്ലാസ്സ് ജൂലൈ 9ന് വൈകുന്നേരം 4.30 മുതൽ ഓൺലൈനി‍ൽ നടക്കും.  പരിപാടിയുടെ ഭാഗമായി കേരള സർക്കാറിൻ്റെ പ്രവാസി ക്ഷേമനിധിയെ കുറിച്ചും, നോർക്ക കാർഡ്, പ്രവാസി ഡിവിണ്ടന്റ് പദ്ധതികളെ കുറച്ചും ക്ലാസ്സും സംശയ നിവാരണവും ഉണ്ടായിരിക്കുന്നതാണ്‌. ഐസിആർഎഫ് ലീഗൽ അ‍ഡ്വൈസറി അംഗം  അഡ്വ: മാധവൻ കല്ലത്ത്, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, നോർക്ക ലീഗൽ കൺസൾട്ടൻ്റ് അഡ്വക്കേറ്റ്  ശ്രീജിത്ത് കൃഷണൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. 

കൂടുതൽ  വിവരങ്ങൾക്ക് അഡ്വക്കേറ്റ് ജോയ് വെട്ടിയാടനുമായി 39175836, ശശി ഉദയനൂരുമായി 39270050 എന്നി നന്പറുകളിൽ ബന്ധപെടാവുന്നതാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed