കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി
മനാമ; നീണ്ടകാലം ബഹ്‌റൈൻ പ്രവാസിയും വടകര നാദാപുരം റോഡ് സ്വദേശിയുമായ സുഗുണൻ കുന്നോത്ത് (63) ബഹ്‌റൈനിൽ ഹൃദയാഘാതം കാരണം നിര്യാതനായി. മനാമ ഗൾഫ് ഈസ്റ്റ് സ്റ്റാർ ട്രെഡിങ്ങിൽ വാച്ച് റിപ്പയർ ജീവനക്കാരനായിരുന്നു. രണ്ട് ദിവസം മുമ്പു സുഖമില്ലാതെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ : സജിത, മക്കൾ : റോണിക, കീർത്തന എന്നിവർ നാട്ടിലാണ്. മൃതദേഹം നാട്ടിലിലേക്കു കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.




