കോഴിക്കോട് വാഹനാപകടം: അഞ്ചു പേർ മരിച്ചു


കോഴിക്കോട്: വാഹനാപകടത്തിൽ കോഴിക്കോട് രാമനാട്ടുകരയിൽ അഞ്ചുപേർ മരിച്ചു. രാമനാട്ടുകര വൈദ്യരങ്ങാടിക്കടുത്താണ് അപകടം നടന്നത്. കാറും ലോറിയും തമ്മിൽ പുളിയഞ്ചോട് എന്ന സ്ഥലത്താണ് കൂട്ടിമുട്ടിയത്.

ഇന്നു പുലർച്ചെ 4.45നാണ് അപകടം നടന്നത്. അപകടത്തിൽ പാലക്കാട് സ്വദേശികളായ സാഹിർ, ഷാഹിർ, നാസർ, സുബൈർ, അസൈനാർ എന്നിവരാണ് മരിച്ചത്. 

എല്ലാവരും കാറിലെ യാത്രക്കാരായിരുന്നു. അപകടത്തിൽ കാറ് പൂർണ്ണമായും തകർന്ന നിലയിലാണ്. പോലീസും നാട്ടുകാരും കാറ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ വെളിയിലെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ആരേയും രക്ഷപെടുത്താനായില്ല എന്നാണ് പോലീസ് അറിച്ചത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed