കോവിഡ്: മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്ക്


ന്യൂഡൽ‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 53,256 പുതിയ കൊറോണ കേസുകൾ‍ റിപ്പോർ‍ട്ട് ചെയ്തു. 88 ദിവസങ്ങൾ‍ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളുടെ കണക്കാണിത്. 78,190 പേർ‍ രോഗമുക്തി നേടി. നിലവിൽ‍ 7,02,887 പേർ‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. 1422 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,88,135 ആയി. രാജ്യത്തൊട്ടാകെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 28,00,36,898 ആയി ഉയർ‍ന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രോഗമുക്തി നിരക്ക് 96.36 ശതമാനമായി ഉയർ‍ന്നിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.32 ശതമാനവും, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.83 ശതമാനവുമാണ്. തുടർ‍ച്ചയായ പതിനാലാം ദിവസമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ‍ താഴെയായി നിൽ‍ക്കുന്നത്. നിലവിൽ‍ കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ‍ രോഗികളുള്ളത്. 11,647 കേസുകളാണ് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ‍ റിപ്പോർ‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ‍ 9,361ഉം, തമിഴ്‌നാട്ടിൽ‍ 7,817ഉം, ആന്ധ്രപ്രദേശിൽ‍ 5,646ഉം, കർ‍ണാടകയിൽ‍ 4,517 കേസുകളും റിപ്പോർ‍ട്ട് ചെയ്തു. ഈ അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ‍ കൊറോണ രോഗികളുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed