ബഹ്റൈനിലെ പ്രശസ്ത ഡോക്ടർ ഡോ. വത്സലൻ രാഘവൻ അന്തരിച്ചു


മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ആക്‌സിഡന്റ് ആന്‍ഡ്‌ എമർജൻസി ഡിപ്പാർട്മെന്റ് ചീഫ് റസിഡന്റ് ഡോ. എം. ആർ വത്സലൻ (76) നിര്യാതനായി. കോവിഡ് ബാധിച്ചു സിത്ര ഫീൽഡ് ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് മരണം. ജൂൺ നാലിനാണ് ഇദ്ദേഹത്തെ സൽമാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മോശമായതിനെ തുടർന്ന് സിത്രയിലേക്ക് മാറ്റുകയായിരുന്നു.

ചേർത്തല തുറവൂർ സ്വദേശിയായ ഡോ. വത്സലൻ 1974ൽ ആണ് ബഹ്‌റൈനിൽ എത്തിയത്. തുടക്കം മുതൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ആണ് പ്രവർത്തിച്ചിരുന്നത്. 2012 മുതൽ പ്രധാനമന്ത്രിയുടെ മെഡിക്കൽ ടീമിലും അംഗമായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ മീരയും കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുകയാണ്. മക്കൾ: രാകേഷ് (ബിസിനസ്, ദുബൈ), ബ്രിജേഷ് (റേഡിയോളജിസ്റ്, എറണാകുളം).

You might also like

  • Straight Forward

Most Viewed