തൊഴിലാളികൾക്ക് ഫുഡ് കിറ്റുകൾ നൽകി ബഹ്റൈൻ പടവ് കുടുംബവേദി

മനാമ: പടവ് കുടുംബ വേദി മെയ് ദിനത്തിൽ ഫുഡ് കിറ്റുകൾ കൈമാറി. ജിദ്ദാലി അൽ ആക്യർ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കാണ് ഇവ വിതരണം ചെയ്തത്. പടവ് പ്രസിഡന്റ് സുനിൽ ബാബുവിൽ നിന്നും പടവ് രക്ഷധികാരി ഷംസ് കൊച്ചിൻ വിതരണത്തിനായുള്ള ഫുഡ് കിറ്റുകൾ ഏറ്റുവാങ്ങി. സെക്രട്ടറി മുസ്തഫ പട്ടാമ്പി, ഉമ്മർ പാനായിക്കുളം, നൗഷാദ് മഞ്ഞപ്പാറ, മണികണ്ഠൻ എന്നിവർ പങ്കെടുത്തു.