തൊഴിലാളിദിനം ആചരിച്ച് ബഹ്റൈനിലെ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം


മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജിദ്ദാഫ്സിലെ പ്രമുഖ ശുചീകരണ കമ്പനിയുടെ ലേബർ ക്യാമ്പിൽ തൊഴിലാളി ദിനമായ മേയ് ഒന്നിന് നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്താർ കിറ്റ് വിതരണം നടത്തി. 150 ൽ പരം ശുചീകരണ തൊഴിലാളികൾക്കാണ് ഇത് നൽകിയത്.  കെപിഎഫ് ചാരിറ്റി വിഭാഗം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി  വിവിധ കമ്പനികളിലെ തൊഴിലാളികൾക്ക് റമദാനിലെ എല്ലാ ആഴ്ചകളിലും ഒരു ദിവസം വീതം  പാചകം ചെയ്ത ഭക്ഷണമാണ് വിതരണം ചെയ്യുന്നത്.  സംഘടന പ്രസിഡണ്ട് സുധീർ തിരുനിലത്ത്,  ആക്ടിംഗ് സെക്രട്ടറി ഫൈസൽ പാട്ടാണ്ടി, ചാരിറ്റി കൺവീനർ ശശി അക്കരാൽ, വൈസ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ ഹരീഷ്, ജിതേഷ് ടോപ് മോസ്റ്റ്, രജീഷ്, പ്രജിത്ത് എന്നിവർ ഭക്ഷണ വിതരണം നിയന്ത്രിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed