തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്ത് ഹോപ്പ് ബഹ്റൈൻ

മനാമ: അന്താരാഷ്ര തൊഴിലാളി ദിനത്തിന്റെ ഭാഗമായി തുശ്ചമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഇരുന്നൂറ് ശുചീകരണ തൊഴിലാളികൾക്ക് ഭക്ഷണവിതരണം നടത്തി ഹോപ്പ് ബഹ്‌റൈൻ മെയ് ദിനം ആഘോഷിച്ചു. അദ്ലിയ, ഗുദൈബിയ, മുഹറഖ് എന്നിവിടങ്ങളിലായി മൂന്ന് ലേബർ ക്യാമ്പുകളിലും, സൽമാനിയ ഹോസ്പിറ്റലിലെ ക്‌ളീനിംഗ് തൊഴിലാളികൾക്കുമാണ് ഭക്ഷണ വിതരണം നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നാലിടങ്ങളിലായി നടന്ന ഭക്ഷണ വിതരണത്തിന്, ലിജോ വർഗ്ഗീസ്, പ്രിന്റു ഡെല്ലിസ്, റിഷിൻ വി എം, ജെറിൻ ഡേവിസ്, ജയേഷ് കുറുപ്പ്, ഷാജി എളമ്പിലായി തുടങ്ങിയവർ നേതൃത്വം കൊടുത്തു.