"മഴവില്ല്" സംഗീത ആൽബം റിലീസ് ചെയ്തു


മനാമ: ബഹ്റൈനിൽ നിന്ന് "മഴവില്ല്" എന്ന പേരിൽ പുതിയ സംഗീത ആൽബം റിലീസ് ചെയ്തു. ആർ കെ മ്യുസിക്കിന്റെ ബാനറിൽ  രജി കെ വീട് നിർമ്മിച്ച്‌  കോൺവെക്സ്‌ മീഡിയ ബഹ്റിൻ നിർമ്മിച്ച "മഴവില്ല്" ആൽബത്തിൽ  രോഷ്‌നി രജിയാണു ഗാനം ആലപിച്ചിരിക്കുന്നത്. രഞ്ജിഷ്‌ ‌ മുണ്ടക്കൽ രചനയും സംവിധാനവും എഡിറ്റിങ്ങും നിർവ്വഹിച്ച മഴവില്ലിന്റെ ഛായാഗ്രഹണം ചെയ്തത് അജിത് നായരാണ്‌.  ഇരട്ട സഹോദരിമാരായ ഗോപികാ ബാബു, ദേവികാ ബാബു എന്നിവരുടെ പ്രകടനമാണ് ആൽബത്തിന്റെ മറ്റൊരു പ്രത്യേകത. ഇവരെ കൂടാതെ  മനു കൃഷ്ണകുമാറും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.  ശ്രീലക്ഷ്മിയുടെ വരികൾക്ക്‌ സംഗീതം പകർന്നിരിക്കുന്നത്‌ മനു മോഹനനാണ്‌. ഷിബിൻ പി. സിദ്ദിക്കാണ് പശ്ചാത്തലസംഗീതവും റെക്കാർഡിങ്ങും നിർവഹിച്ചത്.  കെ ജെ ലോയിഡ്‌, ശശി കുന്നിട, ഗൗതം മഹേഷ്‌, അനഘ ശരത്‌ എന്നിവരും ആൽബത്തിന്റെ ഭാഗമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed