ഇഫ്താർ കിറ്റ് വിതരണം ആരംഭിച്ച് കെഎംസിസി ബഹ്റൈൻ

മനാമ: കെഎംസിസി ബഹ്‌റൈന്‍ കമ്മിറ്റിക്ക് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് നല്‍കുന്ന റമദാന്‍ കിറ്റുകള്‍ അര്‍ഹരായവര്‍ക്ക് നല്‍കിത്തുടങ്ങിയതായി ഭാരവാഹികൾ അറിയിച്ചു. ഗവര്‍ണറേറ്റ് ചാരിറ്റി ഹെഡ് യൂസഫ് ലോറിയില്‍നിന്ന് വളണ്ടിയര്‍ ക്യാപ്റ്റന്‍ സിദ്ധീഖ് കണ്ണൂരാണ് ഇഫ്താര്‍ കിറ്റുകള്‍ സ്വീകരിച്ചത്. കെഎംസിസി സെക്രട്ടറി എപി ഫൈസല്‍, വണ്‍ ബഹ്‌റൈന്‍ എംഡി ആന്റണി പൗലോസ്, കെഎംസിസി വളണ്ടിയര്‍മാര്‍ എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു. ഇഫ്താര്‍ കിറ്റ് വിതരണത്തിന് ബഷീര്‍, ഹുസൈന്‍ മക്യാട്, റിയാസ് മണിയൂര്‍, മൊയ്തീന്‍ പേരാമ്പ്ര, അന്‍വര്‍ സാലിഹ്, റഫീഖ് കാസര്‍കോട്, റിയാസ് മലപ്പുറം, ഫത്താഹ് തളിപ്പറമ്പ, സിറാജ് പേരാമ്പ്ര, ഇല്യാസ് വളപട്ടണം എന്നിവരാണ് നേതൃത്വം നൽകുന്നത്.