രണ്ട് ഡോസ് വാക്‌സിൻ എടുത്തവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക


രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ എടുത്തവര്‍ക്ക് അമേരിക്കയില്‍ മാസ്‌ക് ഉപയോഗത്തില്‍ ഇളവ്. ആള്‍ക്കൂട്ടങ്ങളിൽ ഒഴികെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. അമേരിക്ക സാധാരണ ജീവിതത്തിലേക്കുള്ള ഒരു പടി കൂടെ കടന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ രണ്ടാം വാരത്തോടെ അമേരിക്കയെ പഴയ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ ആകുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed