കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിൽ വാർഷിക കൺവൻഷൻ സംഘടിപ്പിച്ചു

മനാമ
ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ നേത്യത്വത്തിൽ വാർഷിക കൺവൻഷൻ നടന്നു. ഫെബ്രുവരി 8,9,11 തീയതികളിൽ വൈകിട്ട് 7.30 മുതൽ ഓൺലൈനിലൂടെയായിരുന്നു കൺവെൻഷൻ നടന്നത്. മലങ്കര യാക്കോബായ സുറിയാനി സഭയിലെ പ്രമുഖ കൺവൻഷൻ പ്രാസംഗികരായ റവറണ്ട്. ഫാദർ ബിനൊയ് ചാക്കോ കുന്നത്ത്, റവറണ്ട് ഫാദർ ഷോബിൻ പോൾ മുണ്ടയ്ക്കൽ റവറണ്ട് ഫാദർ ഡൊക്ടർ പ്രിൻസ് പൗലോസ് എന്നിവരാണ് ഈ വർഷത്തെ കൺവൻഷന് നേത്യത്വം നൽകിയത്.
സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, ബഹറൈന്‍ മാര്‍ത്തോമ്മാ പാരീഷ്, സെന്റ് പീറ്റേഴ്സ് യാക്കോബായ ചര്‍ച്ച്, സി. എസ്. ഐ. സൗത്ത് കേരളാ ഡയോസിസ് ചര്‍ച്ച് തുടങ്ങിയ ദേവാലയങ്ങളിലെ ഗായക സംഘങ്ങൾ ഗാനശുശ്രൂഷകൾക്ക് നേത്യത്വം നല്‍കി. കൺവന്‍ഷന്റെ കൺവീനറായി റവറണ്ട് ഫാദർ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിൽ, ജോയിന്റ് കൺവീനറായി വിനു എബ്രഹാം എന്നിവർ പ്രവര്‍ത്തിച്ചു. കൺവെൻഷനിൽ പങ്കെടുത്തവരോടുള്ള നന്ദി പ്രസിഡണ്ട് റവറണ്ട്. വി. പി. ജോൺ, ജനറൽ സെക്രട്ടറി റെജി വർഗ്ഗീസ് എന്നിവർ അറിയിച്ചു.