രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ
സത്യം സഹിഷ്ണുത സമർപ്പണം എന്നീ മുദ്രാവാക്യമുയർത്തി കർണാടക സോഷ്യൽ ഫോറം സ്ഥാപക ദിനത്തോടനുബന്ധിച്ച് സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ച് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. അബ്ദുൽ ഖാദർ സഖാഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ക്യാന്പിൽ കെസിഎഫ് ബഹ്റൈൻ ദേശീയ സമിതി അദ്ധ്യക്ഷൻ വിറ്റൽ ജമാലുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. റിലീഫ് വിങ്ങ് നേതാക്കളായ കരീം ഉച്ചിൽ, ഹനീഫ് ജി കെ, മജീദ് സുഹരി, ഷാഫി, എന്നിവർ ക്യാന്പിന് നേതൃത്വം നൽകി. ചടങ്ങിൽ രക്തദാനം നൽകിയവർക്ക് അനുമോദന സെർട്ടിഫിക്കേറ്റ് കൈമാറി.