ബഹ്റൈനിൽ ഇന്നലെ 271 പേരിൽ കൂടി കോവിഡ് ബാധിച്ചു
മനാമ
ബഹ്റൈനിൽ ഇന്നലെ കോവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയില്ല. അതേസമയം 271 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 125 പേര്‍ വിദേശികളാണ്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2274 ആണ്. ഇന്നലെ 189 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 90558 ആയി. 12 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇന്നലെ 8778 പരിശോധനകള്‍ കൂടി നടന്നതോടെ ആകെ പരിശോധനകളുടെ എണ്ണം 23,82,934 ആയി. നിലവിലെ ബഹ്റൈനില്‍ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത് 352 പേര്‍ക്കാണ്. അതേസമയം രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 60097 ആയി. ഇന്നലെ 746പേരാണ് വാക്സിന്‍ സ്വീകരിച്ചത്. പുതുവത്സരാഘോഷങ്ങളിൽ കോവിഡ് മാനദണ്ഠങ്ങൾ തെറ്റിച്ചതിന് കൂടുതൽ കേസുകൾ എടുത്തതായി ആരോഗ്യമന്ത്രാലയ അധികൃതർ അറിയിച്ചു.

