ഐസിആർഎഫ് സ്പെക്ട്ര വിജയികളെ പ്രഖ്യാപ്പിച്ചു


മനാമ

ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് സംഘടിപ്പിച്ച പന്ത്രണ്ടാമത് ഫേബർ-കാസ്റ്റൽ ‘സ്പെക്ട്ര 2020’ കലാ മത്സര വിജയികളുടെ പ്രഖ്യാപനവും വിജയികളുടെ പെയിന്റിംഗുകൾ അടങ്ങിയ കലണ്ടർ 2021 ന്റെ പ്രകാശനവും ബഹ്റൈൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയുടെ സാന്നിദ്ധ്യത്തിൽ  നടന്നു.

article-image

കഴിഞ്ഞ ഡിസംബർ 11 ന് ഓൺലൈനിൽ നടന്ന കലാമത്സരത്തിൽ ബഹ്‌റൈനിലെ 15 സ്‌കൂളുകളിൽ നിന്ന് മുന്നൂറിലധികം കുട്ടികൾ പങ്കെടുത്തിരുന്നു. കൂടാതെ മുതിർന്നവർക്കുള്ള ഗ്രൂപ്പിനും  മത്സരമുണ്ടായിരുന്നു.  സമാപന ചടങ്ങിൽ ഐ  സി  ആർ എഫ്   ചെയർമാൻ അരുൾദാസ്  തോമസ്, ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, ഉപദേഷ്ടാവ് ഭഗവാൻ അസർപോട്ട , സ്പെക്ട്ര കൺവീനർ മിസിസ് റോസലിൻ റോയ്, വൈസ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി പങ്കജ് നല്ലുര്, ട്രഷറർ മണി ലക്ഷ്മണമൂർത്തി , സ്പെക്ട്ര ജോയിന്റ് കൺവീനർ അനീഷ് ശ്രീധരൻ, നിതിൻ ജേക്കബ്, മുരളീകൃഷ്ണൻ , സുനിൽ കുമാർ , ശ്രീധർ ,  നിഷ രംഗരാജൻ, ഫൈബർ കാസ്റ്റലിന്റെ  ബഹ്‌റൈൻ മേധാവി സഞ്ജയ് ഭാൻ  എന്നിവർ പങ്കെടുത്തു.

article-image

ഇതിന്റെ ഭാഗമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും ദേശീയ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനുമായ ഡബ്ല്യു വി രാമൻ ‘നിങ്ങളുടെ മനസ്സിനെ ശക്തിപ്പെടുത്തുക’ എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed