സ്നേഹവിരുന്ന് നൽകി എം എം ടീം ബഹ്റൈൻ
മനാമ
പുതുവർഷ ദിനത്തിൽ സ്നേഹവിരുന്ന് നൽകി ശുചീകരണ തൊഴിലാളികൾക്ക് സ്നേഹവിരുന്ന് നൽകി എം.എം ടീ മലയാളി മനസ്സ് പുതുവൽസര ദിനം ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ബുസൈത്തിനിലെ തൊഴിലാളികൾക്കാണ് സ്നേഹവിരുന്ന് നൽകിയത്. എം.എം. ടീം ജനറൽ സക്രട്ടറി അനിരുദ്ദൻ , കൺവീനർ ആനദ്, മീഡിയ കൺവീനർ എബിമോൻ , വനിതവേദി പ്രസിഡന്റ് സ്കൈബി , അശ്വതി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.

