കോൺഗ്രസ് ജന്മദിനമാഘോഷിച്ച് ഒഐസിസി ബഹ്റൈൻ
മനാമ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മദിനം ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ഒഐസിസി ദേശീയ വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി അധ്യക്ഷത വഹിച്ച യോഗം ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം ഉത്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു യൂത്ത് വിംഗ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം, ജില്ലാ നേതാക്കളായ ജെസ്റ്റിൻ ജേക്കബ്, ജലീൽ മുല്ലപ്പള്ളി, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

