വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസിന്റെ മെഡിക്കൽ ക്യാന്പ് സമാപിച്ചു
മനാമ
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ലൈറ്റ് ഓഫ് കൈന്‍ഡ്നെസ്സുമായി സഹകരിച്ചു അദ്ലിയ അല്‍ഹിലാല്‍ ഹോസ്പിറ്റലില്‍ വെച്ച് ഡിസംബര്‍ പതിനാറിനു തുടങ്ങിയ മെഗാ മെഡിക്കല്‍ ക്യാന്പ് സമാപിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡണ്ട് എഫ്. എം ഫൈസല്‍ അദ്ധൃക്ഷത വഹിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ അംബാസിഡറായ സോമന്‍ ബേബി, പ്രവാസി കമ്മീഷനംഗം സുബൈര്‍ കണ്ണൂര്‍, ഒ.ഐ.സി.സി അദ്ധൃക്ഷന്‍ ബിനു കുന്നന്താനം, സാമൂഹൃ പ്രവര്‍ത്തകന്‍ കെ.ടി.സലീം, ലൈറ്റ് ഓഫ് കൈന്‍ഡ് നെസ്സ് സാരഥി സെയ്ത് ഹനീഫ്, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ പ്രതിനിധി ലിജോയ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ട്രഷറര്‍ മോനി ഒടികണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതാ വിഭാഗം ഭാരവാഹികളായ സിംല ജാസിം, സന്ധൃ രാജേഷ്, ദീപ ദിലീഫ്, സജ്ന ഷഫീക്ക്, സോനിയ വിനു, സുനു, സുജ മോനി, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വൈസ് പ്രസിഡണ്ട് ആയ ജസ്റ്റിന്‍ ഡേവിസ് നിയന്ത്രിച്ച യോഗത്തിൽ ജഗത് കൃഷ്ണകുമാര്‍ നന്ദി പറഞ്ഞു

