പ്രവാസികൾക്ക് ആരോഗ്യഫീസ് രണ്ട് മാസം കൂടി ഒഴിവാക്കി ബഹ്റൈൻ


മനാമ

രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളിൽ പ്രവാസികൾക്ക് നൽകുന്ന ചികിത്സാസൗകര്യങ്ങൾക്ക് രണ്ട് മാസം കൂടി ഫീസ് നൽകേണ്ടതില്ല എന്ന് ബഹ്റൈൻ ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഏപ്രിൽ ഒന്പതിനാണ് വിദേശികൾക്കുള്ള ആരോഗ്യഫീസായ ഏഴ് ദിനാർ ഒഴിവാക്കിയിരുന്നത്. ഇതോടൊപ്പം കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾക്ക് നൽകിയ മുൻകരുതൽ നിർദേശങ്ങൾ രണ്ട് മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു. ഇതിന്റെ ഭാഗമായി സാമൂഹിക അകലം, മാസ്ക് ധരിക്കൽ എന്നിവയുൾപ്പടെയുള്ള നിർദേശങ്ങൾ രണ്ട് മാസം കൂടി പാലിക്കണം.

അതേസമയം കോവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപ്പിച്ച ഇളവുകൾ അവസാനിച്ചതിന്റെ പശ്ചാത്തലത്തിൽ റസിഡൻഡസ് പെർമിറ്റ് പുതുക്കുന്നതിനും, കാൻസൽ ചെയ്യുന്നതിനുമുള്ള ഫീസ് ഈടാക്കുന്നത് ഇന്നലെ മുതൽ പുനരാംരംഭിച്ചതായി നാഷാണാലിറ്റി , പാസ്പോർട്സ് ആന്റ് റെസിഡൻസ് അഫെയേർസ് അധികൃതർ അറിയിച്ചു. നേരത്തേ അനുവദിച്ച സന്ദർശക വിസകൾക്ക് ജനവരി 21 വരെയാണ് കാലാവധി ഉണ്ടാവുക എന്നും ഇവർ അറിയിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed