ബഹ്റൈനിൽ ഇന്നലെ 215 പേരില്‍ കൂടി രോഗം ബാധിച്ചു


മനാമ

ബഹ്റൈനിൽ ഇന്നലെ കോവിഡ് മരണങ്ങള്‍ ഒന്നും രേഖപ്പെടുത്തിയില്ല. അതേസമയം 215 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 105 പേര്‍ വിദേശികളാണ്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1926 ആണ്.  ഇന്നലെ 130 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 89456 ആയി. 11 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇന്നലെ 9063 പരിശോധനകള്‍ കൂടി നടന്നതോടെ ആകെ പരിശോധനകളുടെ എണ്ണം 23,26,844 ആയി. നിലവിലെ ബഹ്റൈനില്‍ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത് 351 പേര്‍ക്കാണ്. അതേസമയം രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 53614 ആയി.

You might also like

  • Straight Forward

Most Viewed