ബഹ്റൈന്‍ പ്രവാസി നാട്ടില്‍ മരണപ്പെട്ടു
മനാമ:
ബഹ്റൈന്‍ പ്രവാസിയും കോട്ടയം മുണ്ടക്കയം സ്വദേശിയുമായ അഞ്ചു കുര്യന്‍ (45) നാട്ടില്‍ വെച്ച് നിര്യാതയായി. ഒരു മാസം മുന്പ് ചികിത്സാര്‍ത്ഥം നാട്ടില്‍ പോയ ഇവര്‍ക്ക് ഇന്ന് രാവിലെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ് രാജേഷ് കുര്യന്‍ ഡനാസാസ് കന്പനി ജീവനക്കാരനാണ്. മക്കള്‍ ഏഷ്യന്‍ സ്കൂള്‍ പന്ത്രണ്ടാം തരം വിദ്യാര്‍ത്ഥി മന്ന കുര്യന്‍ , പത്താം തരം വിദ്യാര്‍ത്ഥി സാറാ കുര്യന്‍. ബുധനാഴ്ച്ച നാട്ടില്‍ വെച്ച് സംസ്കാരം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
