വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി


ന്യൂഡൽഹി: വാഹന രേഖകളുടെ കാലാവധി നീട്ടി. 2020 ഫെബ്രുവരി ഒന്നിനുശേഷം തീർന്നവയുടെ കാലാവധിയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 2021 മാർച്ച് 31 വരെ നീട്ടിയത്. നേരത്തെ ഡിസംബർ വരെ നീട്ടിയിരുന്നു. ഡ്രൈവിംഗ് ലൈസൻസ്, പെർമിറ്റ്, ഫിറ്റ്നസ്, താൽകാലിക രജിസ്ട്രേഷൻ എന്നിവയുടെ കാലാവധിയാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് നീട്ടുന്നത്. 

കോവിഡ് സൃഷ്ടിച്ച സാന്പത്തിക പ്രതിസന്ധി കണക്കിലെടുത്തു വാഹനരേഖകളുടെ കാലാവധി നീട്ടി നൽകണമെന്ന് ചരക്കുവാഹന ഉടമകളും സംസ്ഥാന സർക്കാരുകളും കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. ഇതു കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ തീരുമാനം.

You might also like

  • Straight Forward

Most Viewed