യാത്രാ സഹായം നൽകി

മനാമ: നാട്ടിൽ പോകാൻ കഴിയാതിരുന്ന കൊല്ലം സ്വദേശിക്ക് സഹായവുമായി ബഹ്റൈൻ പ്രതിഭ ഹെൽപ്പ് ലൈനും, കൊല്ലം പ്രവാസി അസോസിയേഷനും രംഗത്ത്. 22 വർഷമായി ബഹ്റൈനിൽ ജോലി ചെയ്യുന്ന കുണ്ടറ സ്വദേശിയായ ജയനെയാണ് നാട്ടിലേയ്ക്ക് മടങ്ങാനുള്ള സഹായം നൽകി ഇവർ യാത്രയാക്കുന്നത്. കോവിഡ് സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ ജോലി നഷ്ടമായിരുന്നു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, പ്രതിഭ ഹെൽപ്പ് ലൈൻ കൺവീനർ നൗഷാദ് പുനൂർ, രാജേഷ്, ജയ്സൺ, പ്രജിത്ത്, സജീവൻ എന്നിവരുടെ ഇടപ്പെടലിലൂടെയാണ് ജയന്റെ പാസ്പോർട്ട് വാങ്ങിയെടുത്തത്. കൊല്ലം പ്രവാസി അസോസിയേഷൻ വിമാന ടിക്കറ്റ് എടുത്ത് നൽകി.