ലുലു എക്സ്ചേഞ്ച് സെന്റ് സ്മാർട്ട് വിൻ സ്മാർട്ട് സമ്മാന പദ്ധതി വിജയികളെ പ്രഖ്യാപ്പിച്ചു


 

മനാമ: പ്രമുഖ മണി എക്സ്ചേഞ്ചായ ലുലു എക്സ്ചേഞ്ചിന്റെ ബഹ്റൈനിലെ പ്രവർത്തനങ്ങളുട ഏഴാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സെന്റ് സ്മാർട്ട് വിൻ സ്മാർട്ട് സമ്മാന പദ്ധതിയുടെ ആദ്യ ഘട്ട നറുക്കെടുപ്പ് റിഫയിലെ ലുലു മാളിലുള്ള ലുലു എക്സ്ചേഞ്ച് ശാഖയിൽ വെച്ച് നടന്നു. ലുലു എക്സചേഞ്ച് വഴിയോ ലുലു മണി ആപ് വഴിയോ നാട്ടിലേക്ക് പണമയക്കുന്നവർക്കാണ് ഭാഗ്യസമ്മാനങ്ങൾ ലഭിച്ചത്. ലുലു എക്സ്ചേഞ്ചിന്റെ ജനൽ മാനേജർ സുധീശ് കുമാർ, ഹെഡ് ഓഫ് ഓപ്പറേഷൻസ് ടോൺസി ഈപ്പൻ എന്നിവർ പങ്കെടുത്ത നറുക്കെടുപ്പിൽ മഹേന്ദ്ര കുമാർ സിങ്ങ് ശ്രേസ്തയ്ക്കാണ് ഒന്നാം സമ്മാനമായ സാംസങ്ങ് നോട്ട് 20 ലഭിച്ചത്. രണ്ടാം സമ്മാനമായ സാംസങ്ങ് യുഎച്ഡി ടെലിവിഷൻ ജാസ്പെർ ജെയിംസിനും, മൂന്നും നാലും സമ്മാനങ്ങളായ ആപ്പിൾ ഐപാഡ് പുളിക്കൽ നവാസ് മുഹമദ്, അനിൽ കുമാർ മൂർക്കോത്ത് എന്നിവർക്കും ലഭിച്ചു. സ്മാർട്ട് വാച്ച്, കാനോൻ കാമറ, സൗണ്ട് ബാർ, 20 ബിഡിയുടെ ലുലു ഹൈപ്പർ മാർക്കറ്റ് വൗച്ചറുകൾ തുടങ്ങിയ സമ്മാനങ്ങളും ഇന്ന് പ്രഖ്യാപ്പിച്ചു. ഡിസംബർ 31 വരെ നടക്കുന്ന സമ്മാന പദ്ധതിയിൽ മൂന്ന് ഘട്ടങ്ങളായിട്ടാണ് വിജയികളെ പ്രഖ്യാപ്പിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed