യുഎസ് പ്രതിനിധി സഭയിലേക്ക് മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട് പ്രമീള ജയപാൽ


വാഷിംഗ്ടൺ: യുഎസ് പ്രതിനിധി സഭയിലേക്ക് തുടർച്ചയായ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജ പ്രമീള ജയപാല്‍. ചെന്നൈയിൽ ജനിച്ച പ്രമീള, വാഷിംഗ്ട്ൺ സ്റ്റേറ്റിൽ നിന്നാണ് ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി ജനവിധി തേടിയത്. എതിർ സ്ഥാനാർത്ഥിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ ക്രെയ്ഗ് കെല്ലറിനെക്കാൾ എഴുപത് ശതാമാനത്തിലധികം നേടിയാണ് അൻപത്തിയഞ്ചുകാരിയായ പ്രമീള തന്‍റെ ഹാട്രിക് വിജയം ഉറപ്പിച്ചത്.

കഴിഞ്ഞ നാല് വർഷത്തിനിടെ യുഎസ് കോണ്‍ഗ്രസിലെ മികച്ച പുരോഗമന നിയമനിര്‍മ്മാതക്കളിലൊരാളായി പ്രമീള ഉയർന്നുവന്നിരുന്നു. ജമ്മു കാശ്മീർ, പൗരത്വനിയമ ഭേദഗതി വിഷയങ്ങളിൽ ല്‍ ഇന്ത്യ സ്വീകരിച്ച നിലപാടുകളിൽ വിമർശനാത്മകമായി പ്രതികരിച്ച് ശ്രദ്ധ നേടി വ്യക്തി കൂടിയായ പ്രമീള, 2016ലാണ് ആദ്യമായി യുഎസ് പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed