ഐ ഓ സി ബഹ്‌റൈൻ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.
മനാമ:
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ 36മത് ചരമവാർഷികദിനം ആചരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഐ ഓ സി പ്രസിഡന്റ് മുഹമ്മദ് മൻസൂറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ സെക്രട്ടറി ഖുർഷിദ് ആലം സ്വാഗതം പറഞ്ഞു.
ഇന്ദിര ഗാന്ധിയുടെ ഛായാചിത്രത്തിൽ ഭാരവാഹികൾ പുഷ്പാർച്ചന നടത്തി. അനുസ്‌മരണത്തിന്റെ ഭാഗമായി സെഹ്‌ലയിലെ ലേബർ ക്യാന്പിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. പരിപാടിക്ക് ഐ ഒ സി സെക്രട്ടറി ബഷീർ അന്പലായി നേതൃത്വം നൽകി. അനുസ്മരണ യോഗത്തിൽ ജാഫർ മൈതാനി, സന്തോഷ് ഓസ്റ്റിൻ, തൗഫീഖ് എ ഖാദർ, ഷെമിലി പി ജോൺ എന്നിവരും സംസാരിച്ചു.
സെഹ്‌ലയിലെ ലേബർ ക്യാന്പിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നു
