കുടുംബ വഴക്ക്; കോട്ടയത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി


കോട്ടയം:

കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം തെള്ളകം നെടുമലക്കുന്നേൽ ടോമിയുടെ ഭാര്യ മേരി(50) ആണ് മരിച്ചത്. ടോമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്നലെ രാത്രിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ടോമി മേരിയുമായി വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് ചുറ്റിക കൊണ്ട് ടോമി മേരിയെ അടിച്ചു വീഴ്ത്തിയത്. തുടർന്ന് ഇരുന്പ് കന്പി കൊണ്ട് തലയ്ക്ക് പിന്നില്‍ അടിച്ചു.  മേരി മരിച്ചെന്ന് ഉറപ്പായപ്പോൾ‍ കണ്ണൂർ ഇരിട്ടിയിലെ സഹോദരനെ ഫോണിൽ വിളിച്ച് ടോമി വിവരം അറിയിച്ചതോടെയാണ് വിവരം പുറത്ത് വന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed