കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍


 

മനാമ: ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്ന റഫീഖ് തോട്ടക്കര  സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ വൈസ് പ്രസിഡന്റായിരുന്ന ശറഫുദ്ധീൻ മാരായമംഗലത്തെ ജില്ലാ കെ.എം.സി.സി പ്രസിഡന്റായി തെരഞ്ഞെടുത്തു.  വൈസ് പ്രസിഡണ്ടായി നിലവിലെ സെക്രട്ടറി അന്‍വർ കുന്പിടിയെയും, സെക്രട്ടറിയായി  നൗഫൽ പടിഞ്ഞാറങ്ങാടി യെയും ജില്ലാ കമ്മറ്റി വിളിച്ചു ചേർത്ത പ്രവർത്തക സമതി യോഗത്തിൽ തെരഞ്ഞെടുത്തു. തീരുമാനം ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയും ഔദ്യോഗികകമായി പ്രഖ്യാപിക്കുകയും ചെയ്തു. പത്തു വർഷക്കാലം  മികച്ച പ്രവർത്തനങ്ങളുമായി ജില്ലാ ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ച പരിചയ സന്പത്തുമായാണ് ശറഫുദ്ധീൻ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്.

You might also like

  • Straight Forward

Most Viewed