കൊടുമുടി കീഴടക്കി ബഹ്റൈൻ സംഘം

മനാമ: ലോകത്തെ തന്നെ എട്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ മാനസ് ലു കൊടുമുടി ബഹ്റൈൻ റോയൽ ഗാർഡ് ടീം കീഴടക്കി. 18 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 2021ൽ സംഘത്തിന് എവറസ്റ്റ് കീഴടക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. ഇതിനായുള്ള പരിശീലനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.