ബഹ്റൈനിൽ സ്വദേശികളെക്കാൾ അധികം വിദേശികൾ എന്ന് ജനസംഖ്യാ കണക്കുകൾ


മനാമ: ഈ വർഷം മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം ബഹ്റൈനിൽ ആകെ 15,01,635⊇ ആണ് ജനസംഖ്യയെന്ന് കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അറിയിച്ചു. ഇതിൽ 47.4 ശതമാനം അതായത് 7,12,362 പേർ സ്വദേശികളും, 52.6 ശതമാനം പേർ അതായത് 7,89,273 പേർ വിദേശികളുമാണ്. 

ആകെ ജനസംഖ്യ നോക്കുകയാണെങ്കി ൽ സ്വദേശികളെക്കാൾ 76911 വിദേശികൾ ആണ് ബഹ്റൈനിലുള്ളത്. 2010ൽ ഇറക്കിയിരുന്ന കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യ 1234571 ആയിരുന്നു. വരും ദിവസങ്ങളിൽ ബഹ്റൈനെ ഡിജിറ്റൽ എക്ണോമി ആക്കി ഉയർത്തുമെന്നും മന്ത്രിസ ഭായോഗത്തിൽ കിരീടാവാകശി അറിയിച്ചു. ഇതിനായി ടെലികമ്മ്യൂണിക്കേഷൻ മേഖലയെ ശക്തിപ്പെടുത്തും. 

രാജ്യത്തുടനീളം ബ്രോഡ്ബാൻഡ് നെറ്റ് വർക്കുകൾ എത്തിച്ചും, കുറഞ്ഞ വിലയ്ക്ക് ഡാറ്റ നൽകിയുമായിരിക്കും ഈ പ്രക്രിയ നടക്കുക എന്നും അദ്ദേഹം പറ‍ഞ്ഞു. പാർലിമെന്റിന്റെ മൂന്നാം സെഷൻ ഉദ്ഘാടനം ചെയ്ത് ബഹ്റൈൻ രാജാവ് നൽകിയ പ്രഭാഷണം ബഹ്റൈൻ സമൂഹത്തിന് ശരിയായ ദിശാബോധം നൽകുന്നതാണെന്നും കിരീടാവകാശി പറഞ്ഞു.

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed