ഇന്ത്യൻ സ്ഥാനപതി ബഹ്റൈൻ ധനകാര്യ മന്ത്രിയുമായി കൂടികാഴ്ച്ച നടത്തി

മനാമ: ബഹ്റൈൻ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ ബഹ്റൈൻ ധനകാര്യ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫയുമായി കൂടികാഴ്ച്ച നടത്തി. ധനകാര്യ വ്യാപാര മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം വർദ്ധിച്ചിട്ടുണ്ടെന്നും, ഇത് കൂടുതൽ ശക്തിപ്പെടുത്തുമെന്നും ധനകാര്യമന്ത്രി അറിയിച്ചു.
ഇന്ത്യയും ബഹ്റൈനും തമ്മിൽ കൂടുതൽ നിക്ഷേപസാധ്യതകൾ നടപ്പിലാക്കുന്നതിനെ പറ്റിയും ഇരുവരും ചർച്ച നടത്തിയതായി എംബസി വൃത്തങ്ങൾ അറിയിച്ചു.