വ​നി​ത ദ​ന്ത ഡോ​ക്ട​റെ കു​ത്തി​ക്കൊ​ന്ന സം​ഭ​വം: പ്ര​തി അ​റ​സ്റ്റി​ൽ


തൃശൂർ: വനിത ദന്ത ഡോക്ടറെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ. പാവറട്ടി സ്വദേശി മഹേഷ് ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർ‌ച്ചെ തൃശൂർ പൂങ്കുന്നത്തുവച്ചാണ് ഇ‍യാൾ പിടിയിലായത്. മൂവാറ്റുപുഴ പാലക്കുഴ വലിയകുളങ്ങര വീട്ടിൽ കെ.എസ്. ജോസിന്‍റെ മകൾ ഡോക്ടർ സോന (30) ആണു മരിച്ചത്. അറസ്റ്റിലായ മഹേഷ് സോനയുടെ സുഹൃത്താണ്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സോനയ്ക്കു കുത്തേറ്റത്. രണ്ടുവർഷമായി കുട്ടനെല്ലൂരിൽ മഹേഷും സോനയും ചേർന്നു ദന്തൽ ക്ലിനിക് നടത്തിവരികയായിരുന്നു. സാന്പത്തിക ഇടപാടിലെ തർക്കത്തെത്തുടർന്നു നാട്ടിൽനിന്നു സോനയുടെ ബന്ധുക്കൾ എത്തി ഒല്ലൂർ പോലീസിൽ മഹേഷിനെതിരെ പരാതി നൽകി.  

വൈകുന്നേരം നാലോടെ ക്ലിനിക്കിലെത്തിയ മഹേഷ് ബന്ധുക്കൾ നോക്കിനിൽക്കേ സോനയുടെ വയറിലും തുടയിലും കുത്തി. ആക്രമണത്തിനുശേഷം കാറിൽ രക്ഷപ്പെട്ട മഹേഷ് ബന്ധുവിന്‍റെ വീട്ടിൽ കാർ ഉപേക്ഷിച്ച് സ്ഥലംവിട്ടു. ഗുരുതരമായി പരിക്കേറ്റ സോനയെ ബന്ധുക്കൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മഹേഷിന്‍റെ കാർ പിന്നീട് ഒല്ലൂർ പോലീസ് കണ്ടെടുത്തു. ഭർത്താവുമായി വേർപിരിഞ്ഞു കഴിഞ്ഞിരുന്ന സോന രണ്ടു വർഷമായി മഹേഷുമൊത്ത് തൃശൂർ കുരിയച്ചിറയിലെ ഫ്ലാറ്റിലാണു താമസിച്ചിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed