പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ രണ്ടാമത്തെ ഫാം വില്ല ജൈവ കൃഷി മത്സരത്തിനായുള്ള പോസ്റ്റർ പ്രകാശനം ചെയ്തു. കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡണ്ട് ശരീഫ് വില്യാപ്പളി ടി.പി നൗഷാദിന് പോസ്റ്റർ കൈമാറി. മുസ്ലീം ലീഗ് നേതാവായിരുന്ന പരേതനായ എ.വി അബ്ദുറഹ്മാൻ ഹാജിയുടെ സ്മരണാ ർത്ഥം നടക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് സമ്മാനം നൽകും. ഇത് സംബന്ധിച്ച് നടന്ന ഓൺലൈൻ യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് ഹസ്സൻ കോയ അദ്ധ്യക്ഷത വഹിച്ചു.
കൺവീനർ ഇസ്ഹാഖ് വില്യപള്ളി പദ്ധതിയെ പറ്റി വിശദീകരിച്ചു. മത്സരത്തിന്റെ റജിസ്ട്രേഷൻ ലിങ്ക് പ്രകാശനം ജില്ലാ ഓർഗനൈസിങ്ങ് സെക്രട്ടറി പി.വി മൻസൂർ നിർവഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ജെ പി കെ തിക്കോടി സ്വാഗതവും അസ്കർ വടകര നന്ദിയും രേഖപ്പെടുത്തി.
