26 വർഷത്തെ പ്രവാസത്തിനു വിരാമമിട്ട് കുഞ്ഞുമോൻ ബഹ്റൈനോട് വിടപറയുന്നു

മനാമ: നീണ്ട 26 വർഷത്തെ പ്രവാസത്തിനു വിരാമമിട്ട് തൃശൂർ കുന്നംകുളം പെങ്ങാമുക്ക് സ്വദേശി ചേന്പിൽ കുഞ്ഞുമോൻ ബഹ്റൈനോട് വിടപറയുന്നു. 1988 സൗദിയിൽ പ്രവാസ ജീവിതം തുടങ്ങി 1996 ൽ ആണ് ഇദ്ദേഹം ബഹ്റൈനിൽ എത്തിയത്. രണ്ട് വർഷം യൂണിവേഴ്സൽ ഇലക്ട്രോ എൻജിനീയറിങ് കന്പനിയിൽ ആയിരുന്നു ആദ്യ ജോലി. ഇതിന് ശേഷം യുഎസ് നേവൽ ബഹ്റൈൻ കമ്മ്യൂണിക്കേഷൻ സെക്ഷനിൽ 24 വർഷമായി ഇദ്ദേഹം ജോലിചെയ്തുവരുന്നു.
ഇവിടെ സ്വദേശികളും വിദേശികളും അടങ്ങുന്ന നിരവധി പേരുമായി സൗഹൃദം സ്ഥാപിക്കാൻ ആയെന്നും പല വിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഭാഗമാകാൻ കഴിഞ്ഞുവെന്നും കുഞ്ഞുമോൻ പറഞ്ഞു. ഭാര്യയും മൂന്നുമക്കളും അടങ്ങുന്നതാണ് കുഞ്ഞുമോന്റെ കുടുംബം. രണ്ടുമക്കളും ഇപ്പോൾ ബഹ്റൈനിലുണ്ട്. നാട്ടിൽ ഭാര്യയുമൊത്ത് വിശ്രമജീവിതം നയിക്കാനാണ് ആഗ്രഹമെന്നു കുഞ്ഞുമോൻ കൂട്ടിച്ചേർത്തു.