ചികിത്സാർത്ഥം നാട്ടിലേയ്ക്ക് പോയ ബഹ്റൈൻ പ്രവാസി നിര്യാതനായി

മനാമ: തുടർ ചികിത്സകൾക്കായി നാട്ടിലേയ്ക്ക് മടങ്ങിയ ബഹ്റൈൻ പ്രവാസി നിര്യാതനായി. 25 വർഷത്തിലേറെയായി ബഹ്റൈനിൽ ജോലി ചെയ്തു വന്ന കോഴിക്കോട് ജില്ലയിലെ വടകര തിരുവള്ളൂർ സ്വദേശി കൊയിലോത്ത് താഴകുനി കുഞ്ഞബ്ദുള്ള (52) യാണ് മരണപ്പെട്ടത്.
ബഹ്റൈനിലെ സാമൂഹ്യപ്രവർത്തന മേഖലയിലെ സജീവ സാന്നിദ്ധ്യമായിരുന്ന പരേതന്റെ നിര്യാണത്തിൽ ബഹ്റൈൻ കെ.എം.സി.സി അനുശോചിച്ചു. ഭാര്യ ആസിഫ, മക്കൾ നാഫിൽ, നിഹാൽ, നഹ്ല.