സിനാൻ ചികിത്സാ സഹായ ഫണ്ട് കൈമാറി

മനാമ: നിലവിൽ നാട്ടിലേയ്ക്ക് വൃക്കസംബന്ധമായ ചികിത്സകൾക്കായി പോയിരിക്കുന്ന കെ.എം.സി.സിയുടെയും, സമസ്തയുടെയും സജീവ പ്രവർത്തകനായിരുന്ന സിനാന് വേണ്ടി ചികിത്സ സഹായം നൽകാൻ രൂപീകരിച്ച ചികിത്സ സഹായ കമ്മിറ്റിക്ക് ബഹ്റൈൻ കെ.എം.സി.സി ഈസ്റ്റ് റിഫ കമ്മറ്റി സ്വരൂപിച്ച സിനാൻ ചികിത്സാ
ഫണ്ട് പ്രസിഡണ്ട്അബ്ദുൾ അസീസ്, കെ.എം.സി.സി ബഹ്റൈൻ വൈസ് പ്രസിഡണ്ട് ഷാഫി പാറക്കട്ടക്ക് കൈമാറി.
സീനിയർ വൈസ് പ്രസിഡണ്ട് കുട്ടൂസമുണ്ടേരി, അഷ്റഫ് മഞ്ചേശ്വരം, കാസർഗോഡ് ജില്ലാ ഭാരവാഹികൾ, ഈസ്റ്റ് റിഫ കമ്മറ്റി ഓർഗനൈസിങ്ങ് സെക്രട്ടറി കെ. റഫീഖ്, വൈസ് പ്രസിഡണ്ട് ആർ.കെ.മുഹമ്മദ്, സെക്രട്ടറിമാരായ ടി.ടി.അഷ്റഫ്, എം.വി.ഷമീർ, വി.പി.ഫസലുറഹ്മാൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.