വേൾഡ് മലയാളി കൗൺസിൽ ടോസ്റ്റ് മാസ്റ്റേർസ് ക്ലബ്ബ് നാനൂറാമത്തെ മീറ്റിങ്ങ് സംഘടിപ്പിച്ചു

മനാമ: ബഹ്റൈനിലെ ഏറ്റവും പഴക്കമേറിയ ടോസ്റ്റ് മാേസ്റ്റർസ് ക്ലബ്ബായ വേൾഡ് മലയാളി കൗൺസിൽ ടോസ്റ്റ് മാേസ്റ്റർസ് ക്ലബ്ബ് അതിന്റെ നാനൂറാമത്തെ മീറ്റിങ്ങ് സംഘടിപ്പിച്ചു. ഡീകോഡിങ്ങ് ലീഡർഷിപ്പ് എന്ന വിഷയത്തിൽ നടന്ന സിംപോസിയത്തിൽ മുൻ ബഹ്റൈൻ സ്ഥാനപതി ഡോ. മോഹൻ കുമാർ മുഖ്യപ്രഭാഷണം നടത്തി. ഗൂഗിളിന്റെ ഡിജിറ്റൽ ട്രാൻസ്ഫർമോഷൻ ആന്റ് സ്ട്രാറ്റർജി ചീഫ് ഇവാഞ്ചലിസ്റ്റ് ഗോപി കല്ലായിൽ ആയിരുന്നു വിശിഷ്ടാതിഥി.
അൽ ബറാക്ക ബാങ്ക് സി.ഇ.ഒ മെലിക്സാ ഉട്കു, ശ്യാം ശേഖർ, ഫൈസൽ ബാബു, ടോസ്റ്റ് മാസ്റ്റർ മുരളി ഉദയ്കാന്ത്, ടോസ്റ്റ് മാസ്റ്റർ അബ്ദുൽ റഹീം എന്നിവർ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ഡബ്ല്യു.എം.സി ടോസ്റ്റ് മാസ്്റ്റേർസ് ക്ലബ്ബിനെ പറ്റിയുള്ള ഒരു വീഡിയോ പ്രസന്റേഷനും നൂറോളം പേർ പങ്കെടുത്ത് ഓൺലൈൻ് മീറ്റിങ്ങിൽ പങ്ക് വെച്ചു. ഇതോടൊപ്പം സംഘടനയുടെ ന്യൂസ് ലെറ്ററായ ഇലക്വാൻസ് ചടങ്ങിൽ പ്രകാശിപ്പിച്ചു.