എയർ ബബിൾ കരാ­റു­മാ­യി­ ബന്ധപ്പെ­ട്ട് സംശയങ്ങളും ആശങ്കകളും സജീ­വം


മനാമ: ഏറെ കാത്തിരുന്നതിന് ശേഷം ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ കരാർ നടപ്പിലായെങ്കിലും സാധാരണ യാത്രക്കാർ ഇപ്പോഴും പുകമറയ്ക്കുളിൽ തന്നെയാണെന്ന ആരോപണം സജീവമാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത് സംബന്ധിച്ചുള്ള ധാരാളം ചർച്ചകൾ ബഹ്റൈൻ പ്രവാസികളുടെ ഇടയിൽ നടന്നു വരികയാണ്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കരാർ നിലവിൽ വന്നതിന് ശേഷം ആദ്യം ഷെഡ്യൂളുകൾ പുറത്ത് വിട്ടത്. ഇന്നലെ ഉച്ചയോടെ ഈ മാസം നടത്താൻ പോകുന്ന 15 സർവീസുകളെ പറ്റിയുള്ള വിവരങ്ങൾ നൽകിയെങ്കിലും രാത്രി ഏറെ വൈകിവരെ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാനുള്ള ബുദ്ധമുട്ടുകൾ പലർക്കും നേരിട്ടിരുന്നു. ഇതിന് ശേഷം ഇന്ന് ഉച്ചയോടെ തന്നെ ഏകദേശം എല്ലാ സർവീസുകളിലും ടിക്കറ്റ് മുഴുവനായും വിറ്റിരിക്കുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. 

ഏകദേശം 1300ഓളം യാത്രക്കാരെയാണ് അടുത്ത 15 ദിവസത്തിനുള്ളിൽ എയർ ഇന്ത്യ ബഹ്റൈനിലെയ്ക്ക് കൊണ്ടുവരുന്നത്. സമാനമായ രീതിയിലാണ് ഗൾഫ് എയർ വിമാനങ്ങളും സർവീസ് നടത്തുക. ഇങ്ങിനെ ആകെ 3000ത്തോളം പേർക്കാണ് ഈ മാസം ഇന്ത്യയിൽ  നിന്ന് ബഹ്റൈനിലേയ്ക്ക് തിരികെ എത്താൻ സാധിക്കുക. അതേസമയം നാട്ടിൽ നിന്ന് തിരികെ വരാൻ എംബസിയിൽ മാത്രം പേര് റജിസ്റ്റർ ചെയ്തിരിക്കുന്നത് എട്ടായിരത്തോളം പേരായിരുന്നു. അങ്ങിനെയങ്കിൽ ഏറ്റവും കുറഞ്ഞത് അയ്യായിരം പേരെങ്കിലും ബഹ്റൈനിലേയ്ക്ക് തിരികെ എത്താൻ രണ്ടാഴ്ച്ചയിലധികം കാത്തിരിക്കേണ്ടിവരുമെന്നാണ് അർത്ഥം.  അതിനിടെ ഗൾഫ് എയറിന്റെ ആദ്യ വിമാനങ്ങളിലെ സീറ്റുകൾ കേരളീയ സമാജത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കായി നീക്കിവെക്കാനാണ് സാധ്യത എന്ന രീതിയിലും വാർത്തകൾ പരക്കുന്നുണ്ട്.

നേരത്തേ തന്നെ ചാർട്ടേർഡ് വിമാന സേവനത്തിനായി സമാജവും ഗൾഫ് എയറും തമ്മിൽ ധാരണയിലെത്തിയിരുന്നു. ഇത് കാരണമാണ് ഇപ്പോഴത്തെ എയർ ബബിൾ കരാർ വരുന്നതിന്റെ അടിസ്ഥാനത്തിൽ അവർക്ക് മുൻഗണന ലഭിക്കുന്നത് എന്നാണ് മനസിലാക്കുന്നത്. നാളെ മുതൽ 19ാം തീയ്യതി വരെയാണ് സമാജത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്്തവരെ കൊണ്ടുവരുന്നതെന്ന് ഇന്നലെ വാർത്താകുറിപ്പിലൂടെ സമാജം ഭാരവാഹികൾ അറിയിച്ചിരുന്നു. അതേസമയം ഈ വിമാനങ്ങളിൽ വരാൻ അനുമതി ലഭിക്കുന്ന 96 പേരിൽ കുറച്ച് സീറ്റുകൾ എങ്കിലും വിസാകാലാവധി തീരുന്നത് കണക്കിലെടുത്ത് ജനറൽ വിഭാഗത്തിനായി മാറ്റിവെക്കണമെന്ന ആവശ്യം ട്രാവൽ മേഖലകളിൽ ഉള്ളവരും സാമൂഹ്യപ്രവർത്തകരും മുന്പോട്ട് വെച്ചിട്ടുണ്ട്. 

You might also like

Most Viewed