ബിഷപ്പിന്റെ നിര്യാണത്തിൽ കെ.സി.എ അനുശോചിച്ചു

മനാമ: താമരശേരി രൂപതയുടെ മുൻ അദ്ധ്യക്ഷനും കല്യാൺ രൂപതയുടെ ആദ്യ ബിഷപ്പുമായ മാർ പോൾ ചിറ്റിലപ്പള്ളിയുടെ നിര്യാണത്തിൽ ബഹ്റൈനിലെ കേരള കാത്തലിക് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
അദ്ദേഹത്തിന്റെ വിയോഗം ക്രൈസ്ത സമൂഹത്തിന് തീരാ നഷ്ടമാണെന്ന് കെസിഎ പ്രസിഡണ്ട് റോയ് സി ആന്റണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. സൂം ഓൺലൈൻ പ്ലാറ്റ്ഫോമിൽ ചേർന്ന അടിയന്തര യോഗത്തിൽ കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതവും, വൈസ് പ്രസിഡണ്ട് ജോഷി വിതയത്തിൽ നന്ദിയും പറഞ്ഞു.