കേസ് നടത്താൻ ക്രൗഡ് ഫണ്ടിങ്: അർജുൻ ആയങ്കിയുടെ സഹോദരൻ പിടിയിൽ


ഷീബ വിജയൻ

ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിക്ക് സാമ്പത്തിക സഹായമെത്തിച്ചു നൽകിയ സഹോദരൻ അജയ് ആയങ്കിയെ (24) കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. ആയങ്കിക്കായി ക്രൗഡ് ഫണ്ടിങ് നടത്തുകയും പോലീസിനെതിരെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുകയും ചെയ്തതിനാണ് നടപടി.

നടക്കാവിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന് മുന്നിൽ വെച്ചാണ് അജയിനെ ശനിയാഴ്ച അർധരാത്രി പിടികൂടിയത്. അർജുന്റെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് ഫ്രീസ് ചെയ്തതിനാൽ കേസ് നടത്തുന്നതിനായി അജയിന്റെ അക്കൗണ്ടാണ് ഉപയോഗിച്ചിരുന്നത്. ഇതിനുള്ള ക്യു.ആർ. കോഡ് നിർമ്മിച്ചത് ഇവരുടെ മറ്റൊരു സഹോദരനായ അരുൺ ആയങ്കിയാണെന്ന് വ്യക്തമായിട്ടുണ്ട്.

എറണാകുളം പോലീസിന്റെ രഹസ്യവിവരത്തെ തുടർന്നാണ് തിരച്ചിൽ നടത്തിയത്. അജയിന്റെ അറസ്റ്റിന് തൊട്ടുപിന്നാലെ, ഞായറാഴ്ച പുലർച്ചെ രണ്ടിന് കണ്ണൂരിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന് അർജുൻ ആയങ്കിയെയും പോലീസ് പിടികൂടുകയായിരുന്നു. അർജുൻ സഞ്ചരിച്ച ഓട്ടോ ഡ്രൈവർക്ക് സംശയം തോന്നിയതിനെ തുടർന്ന് നൽകിയ വിവരവും സി.സി.ടി.വി. ദൃശ്യങ്ങളുമാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്.

article-image

adsdfsdsfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed