പ്രവാസി പ്രശ്നങ്ങളിൽ ശക്തമായ ഇടപെടലിന് ആഹ്വാനം; നൗക ബഹ്‌റൈൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


പ്രദീപ് പുറവങ്കര

മനാമ: പ്രവാസികളുടെ യാത്രാ അവകാശവും ക്ഷേമപെൻഷനും ഉറപ്പാക്കാൻ അടിയന്തര സർക്കാർ ഇടപെടൽ വേണമെന്ന് നൗക ബഹ്‌റൈൻ പത്താം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. യാതൊരു മുന്നറിയിപ്പുമില്ലാതെ എയർ ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കുന്നത് പ്രവാസികളെ ഗുരുതരമായ പ്രതിസന്ധിയിലാക്കുന്നതായി സമ്മേളനം ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യങ്ങളിൽ നാട്ടിലെത്താനുള്ള അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വിമാന സർവീസുകളിലെ അനിശ്ചിതത്വം പരിഹരിക്കണമെന്നും അർഹമായ ക്ഷേമ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സമ്മേളനം പ്രമേയം പാസാക്കി.

ഓൺലൈനായി നടന്ന സമ്മേളനം മനു പി. തോമസ് ഉദ്ഘാടനം ചെയ്തു. "ജനാധിപത്യ ഭരണകൂടത്തിൽ ജനകീയ ഇടപെടലിന്റെ സാധ്യതകൾ" എന്ന വിഷയത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. പി. ചെക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. പ്രവാസി സമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവും ജനാധിപത്യപരവുമായ അവകാശ സംരക്ഷണത്തിനായി കൂടുതൽ സജീവമായി ഇടപെടാൻ സമ്മേളനം തീരുമാനിച്ചു.

സമ്മേളനത്തിൽ സംഘടനയുടെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. അശ്വതി മിഥുൻ (പ്രസിഡന്റ്), സജിത്ത് വെള്ളികുളങ്ങര (സെക്രട്ടറി), അനീഷ് ടി. കെ. (ട്രഷറർ), ബിനുകുമാർ കൈനാട്ടി (വൈസ് പ്രസിഡന്റ്), പ്രജീഷ് മരുന്നൊളി (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. പുതിയ നേതൃത്വത്തിന് കീഴിൽ സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

DSDSAADSDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed